ക​ടു​ത്തു​രു​ത്തി ടൗ​ൺ ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​ഗ​തി​യി​ൽ

പൂ​ർ​ത്തീ​ക​രി​ക്കു​ന്നു

ക​ടു​ത്തു​രു​ത്തി ടൗ​ൺ ബൈ​പാ​സ് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ക്കു​ന്ന ക​ടു​ത്തു​രു​ത്തി ടൗ​ൺ ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന്​ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജ​ങ്​​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഐ.​ടി.​സി ജ​ങ്ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ടാ​റി​ങ്​ ജോ​ലി​ക​ൾ​ക്ക് തു​ട​ക്ക​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ബി.​എം ആ​ൻ​ഡ് ബി.​സി ടാ​റി​ങ്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി റോ​ഡ് ബ​ല​വ​ത്താ​ക്കാ​നു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ബി​റ്റു​മി​ൻ മെ​ക്കാ​ഡം ടാ​റി​ങ്​ ജോ​ലി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി മാ​ർ​ച്ച് ര​ണ്ടാം വാ​ര​ത്തി​ൽ ബി​റ്റു​മി​ൻ കോ​ൺ​ക്രീ​റ്റ് ടാ​റി​ങ്​ ജോ​ലി​ക​ളും ന​ട​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്റെ പൂ​ർ​ത്തീ​ക​ര​ണ ജോ​ലി​ക​ൾ ക്ര​മീ​ക​രി​ച്ച​തെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ടു​ത്തു​രു​ത്തി-​പി​റ​വം റോ​ഡി​ന്‍റെ ബി​റ്റു​മി​ൻ കോ​ൺ​ക്രീ​റ്റ് ടാ​റി​ങ്​ ജോ​ലി​ക​ളും ക​ടു​ത്തു​രു​ത്തി ടൗ​ൺ ബൈ​പാ​സ് റോ​ഡി​ന്‍റെ ടാ​റി​ങ്​ ജോ​ലി​ക​ളും ഒ​രേ​സ​മ​യം ന​ട​പ്പാ​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

ടാ​റി​ങ്​ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​താ​യി മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Construction of the Katuthuruthi Town Bypass is in the final phase.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.