കോട്ടയം: ജില്ലയിൽ 36 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 54 പേർ രോഗമുക്തരായി. 1701 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 10 പുരുഷന്മാരും 19 സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 278 പേർ ചികിത്സയിലുണ്ട്. ഇതുവരെ 4,47,564 പേർ കോവിഡ് ബാധിതരായി. 4,45,766 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം -5, മാടപ്പള്ളി, ചിറക്കടവ് -3, ചങ്ങനാശ്ശേരി, മുണ്ടക്കയം, പാലാ, കുറവിലങ്ങാട് -2, വാകത്താനം, രാമപുരം, പാറത്തോട്, കിടങ്ങൂർ, തിടനാട്, എലിക്കുളം, കാഞ്ഞിരപ്പള്ളി, കൊഴുവനാൽ, പുതുപ്പള്ളി, അകലക്കുന്നം, തലപ്പലം, ഏറ്റുമാനൂർ, ഉദയനാപുരം, മേലുകാവ്, വാഴപ്പള്ളി, കടനാട്, കടുത്തുരുത്തി -1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.