24ാമത്​ ദക്ഷിണേന്ത്യൻ ടെന്നികോയ്​ ചാമ്പ്യൻഷിപ് കോട്ടയത്ത്​

കോട്ടയം: 24ാമത്​ ദക്ഷിണേന്ത്യൻ പുരുഷ-വനിത ടെന്നികോയ്​ ചാമ്പ്യൻഷിപ്​ ഇൻഡോർ സ്റ്റേഡിയത്തിൽ 13 മുതൽ 15വരെ നടത്തും. 13ന്​ മന്ത്രി വി.എൻ. വാസവൻ മത്സരങ്ങൾ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന ടെന്നികോയ്​ അസോ. പ്രസിഡന്‍റ്​ റോയി പി.ജോർജ്​ അധ്യക്ഷതവഹിക്കും. കേരള, തമിഴ്​നാട്​, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, കർണാടക എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്​ 150ഓളം കളിക്കാരും 50ഓളം ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന്​ ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. ജി. ഗോപകുമാർ, ജനറൽ കൺവീനർ റോയി പി.ജോർജ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.