1749 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന്​ എത്തിയ ആറുപേര്‍ രോഗബാധിതരായി. 3837 പേര്‍ രോഗമുക്തരായി. 7378 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 718 പുരുഷന്മാരും 842 സ്ത്രീകളും 189 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള 331 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 26,661 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,32,022 പേര്‍ കോവിഡ് ബാധിതരായി. 4,05,443 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30,758 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശ ഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -320, ചങ്ങനാശ്ശേരി -117, നെടുംകുന്നം -66, ഏറ്റുമാനൂര്‍ -45, മുണ്ടക്കയം -43, മണര്‍കാട് -38, ആര്‍പ്പൂക്കര -37, ചിറക്കടവ് -34, പാലാ -32, പുതുപ്പള്ളി -31, രാമപുരം, പാമ്പാടി -30, അയര്‍ക്കുന്നം, വാഴൂര്‍, വൈക്കം -28, പനച്ചിക്കാട്, എലിക്കുളം, ഉഴവൂര്‍, മീനച്ചില്‍ -27, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി -26, കടുത്തുരുത്തി -25, എരുമേലി -24, കങ്ങഴ, കറുകച്ചാല്‍ -23, അയ്​മനം, വാകത്താനം -21, മണിമല, തൃക്കൊടിത്താനം, വിജയപുരം -20, മാടപ്പള്ളി -19, മുത്തോലി, മാഞ്ഞൂര്‍ -18, തലയോലപ്പറമ്പ്, വെള്ളാവൂര്‍, ചെമ്പ്, അകലക്കുന്നം -16, കരൂര്‍, കുറിച്ചി -15, ഭരണങ്ങാനം, പായിപ്പാട് -14, കാണക്കാരി, തിടനാട്, പാറത്തോട് -13, കുമരകം, തീക്കോയി, വാഴപ്പള്ളി, കിടങ്ങൂര്‍, കടനാട് -12, ഉദയനാപുരം, കൊഴുവനാല്‍, പൂഞ്ഞാര്‍ -11, നീണ്ടൂര്‍, ഞീഴൂര്‍ -10, വെള്ളൂര്‍, തലയാഴം, മൂന്നിലവ് -9, വെളിയന്നൂര്‍, ഈരാറ്റുപേട്ട, കൂരോപ്പട -8, തലപ്പലം, മുളക്കുളം, കുറവിലങ്ങാട്, കടപ്ലാമറ്റം -7, കൂട്ടിക്കല്‍ -6, കല്ലറ, തിരുവാര്‍പ്പ്, മറവന്‍തുരുത്ത് -5, പള്ളിക്കത്തോട്, മേലുകാവ്, ടി.വി പുരം, മീനടം -4, വെച്ചൂര്‍, തലനാട്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര -2.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.