12-14 പ്രായത്തിലെ കുട്ടികൾക്ക് വാക്‌സിനേഷൻ ഇന്നുമുതൽ

കോട്ടയം: ജില്ലയിൽ 12 മുതൽ 14 വരെ പ്രായത്തിലെ കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ബുധനാഴ്ച ആരംഭിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ നടക്കും. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്‌സിനേഷന് അർഹതയുള്ളത്. വാക്‌സിൻ സ്വീകരിക്കുന്ന ദിവസം 12വയസ്സ്​ പൂർത്തിയായിരിക്കണം. www.cowin.gov.in എന്ന പോർട്ടലിൽ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ഫോൺനമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്, ആധാർ കാർഡുമായി വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തണം. ഹൈദരാബാദ് കേന്ദ്രമായ ബയോളജിക്കൽ ഇ-ലിമിറ്റഡ് എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന കോർബിവാക്‌സ് എന്ന വാക്‌സിനാണ് നൽകുക. നാല് മുതൽ ആറ് ആഴ്ചക്കിടയിൽ രണ്ടാംഡോസ് സ്വീകരിക്കണം. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കരുതൽ വാക്‌സിൻ നൽകാൻ അനുമതി ലഭിച്ചതായി കലക്ടർ അറിയിച്ചു. രണ്ടാംഡോസ് സ്വീകരിച്ച് ഒമ്പതുമാസം പിന്നിടുന്ന മുറക്കാണ്‌ കരുതൽ വാക്‌സിൻ എടുക്കേണ്ടത്. 60 വയസ്സ്​ പിന്നിട്ടവരിൽ ഇതര രോഗങ്ങൾ ഉള്ളവർക്ക് മാത്രമാണ് മുമ്പ്​ കരുതൽ വാക്‌സിൻ നൽകിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.