'പെണ്‍താരം' വനിതദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്​ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്​സ്​ ആക്ടിവിറ്റി ഫ്രണ്ടേജ് സാഫിന്‍റെ ആഭിമുഖ്യത്തിൽ 'പെണ്‍താരം' എന്ന പേരിൽ വിവിധ പരിപാടികളോടെ വനിതദിനം ആചരിച്ചു. സ്വന്തം കരവിരുത് കൈമുതലാക്കി വിദ്യാലയത്തിന് സമീപം പരസ്യകല സ്ഥാപനം നടത്തിവരുന്ന പൂത്തേട്ട് നിരപ്പേൽ ഉഷ ഹരിദാസിനെ അധ്യാപക പ്രതിനിധി എം.എഫ് അബ്ദുൽ ഖാദർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
സാഫ് കൺവീനർ മുഹമ്മദ് ലൈസൽ വനിതാദിന സന്ദേശം നൽകി. വനിതദിന ചർച്ച സദസ്സുകള്‍ സംഘടിപ്പിച്ചു. അധ്യാപകരായ ഗീത ബാലകൃഷ്ണൻ, കെ.ജി. രാജി, ഫാത്തിമ റഹിം, എഫ്. മൈമൂന, എ.എ ഫൗസി, പി.ജി. ജയൻ, ജവാദ് പി.എൻ, ടി.എസ്. അനസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.