പോക്‌സോ കേസിൽ 80കാരന്​ തടവും പിഴയും

ചങ്ങനാശ്ശേരി: 13കാരിയെ കടന്നുപിടിച്ച കേസിൽ 80 വയസ്സുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും. വാകത്താനം പൊലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ കല്ലുവെട്ടാംകുഴിയില്‍ ഭാസുരം വീട്ടില്‍ കെ.കെ. വിജയനെയാണ് ചങ്ങനാശ്ശേരി പോക്‌സോ കോടതി ശിക്ഷിച്ചത്​. പിഴത്തുക അതിജീവിതക്ക്​ നല്‍കണമെന്നും അല്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2020 ജൂണിലായിരുന്നു കേസിന് ആസ്​പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്. മനോജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.