പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 52,57,000 രൂപയുടെ സഹായം എട്ടുമാസത്തിനിടയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകര്‍ക്ക് ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 2021 മേയ് മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ ലഭിച്ച 492 അപേക്ഷകള്‍ക്കാണ് തുക അനുവദിച്ചത്. ഇതുകൂടാതെ 47 അപേക്ഷകൂടി പരിഗണനയിലാണ്. വില്ലേജ് അടിസ്ഥാനത്തില്‍ ലഭിച്ച തുക (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍) ആനിക്കാട് - 479000 (71), ചിറക്കടവ് - 577000 (59), കങ്ങഴ - 435000 (48), കാഞ്ഞിരപ്പള്ളി - 1036000 (99), കറുകച്ചാല്‍ - 853500 (62), മണിമല - 337500 (35), നെടുങ്കുന്നം - 505000 (49), വാഴൂര്‍ - 856000 (88), വെള്ളാവൂര്‍ (19). ധനസഹായം അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവയിൽ നടപടി നടന്നുവരുന്നതായും ഡോ. എൻ. ജയരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.