ചങ്ങനാശ്ശേരി: പി.എസ്.എല്‍.വി- സി 52 വിക്ഷേപണം ദൃശ്യമായതായി യുവാവ്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ പാല്‍ വാങ്ങുന്നതിനായി മാമ്മൂട്ടിലെത്തിയ മാന്നില തകിടിയില്‍ ചൂരനോലി വീട്ടില്‍ ടോമിയാണ് കൗതുകം തോന്നി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വലിയരീതിയില്‍ പ്രകാശം അടിച്ചതോടെയാണ് ശ്രദ്ധിച്ചത്. ആദ്യം എന്താണെന്നു മനസ്സിലായില്ല. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഇതിനിടയില്‍ പി.എസ്.എല്‍.വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍നിന്ന് വിക്ഷേപിച്ചു എന്ന വാര്‍ത്തയും എത്തി. തകിടി സ്വദേശിയായ സനലിനും റോക്കറ്റ് വിക്ഷേപണം ദൃശ്യമായതായി അറിയിച്ചു. റോക്കറ്റ് വിക്ഷേപണം വ്യക്തമായി കാണാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് ഇരുവരും. തിങ്കളാഴ്ച രാവിലെ 5.59നായിരുന്നു പി.എസ്.എല്‍.വി-സി 52 റോക്കറ്റ് വിക്ഷേപിച്ചത്. ഏത് കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാര്‍ നിയന്ത്രിത ഇമേജിങ് സംവിധാനമാണ് ഉപഗ്രഹത്തിൽ. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവക്ക് സഹായകമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. സൂര്യാതപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഇന്‍സ്പയര്‍ സാറ്റ്-ഒന്ന്)യുടെ സ്റ്റുഡന്‍റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത സംരംഭമായ ഐ.എന്‍.എസ്-രണ്ട് ടി.ഡി ഉൾപ്പെടെ രണ്ട് ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്. ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണ്. ---------- KTL CHR 3 pslv പി.എസ്.എല്‍.വി- സി 52 വിക്ഷേപണത്തിന്‍റെ ദൃശ്യം മാമ്മൂട്ടില്‍നിന്ന് ടോമി പകര്‍ത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.