ജില്ലയിൽ 50 പേർക്ക്​ കോവിഡ്

കോട്ടയം: ജില്ലയിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. 74പേർ രോഗമുക്തരായി. 1836 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷന്മാരും 27 സ്ത്രീകളും ആറ്​ കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള ഒമ്പതുപേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 524 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447355 പേർ കോവിഡ് ബാധിതരായി. 445441 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-9, മുത്തോലി-4, മണർകാട്, ചിറക്കടവ്, കരൂർ-3, ഭരണങ്ങാനം, കാണക്കാരി, മാടപ്പള്ളി, വാകത്താനം-2, കാഞ്ഞിരപ്പള്ളി, തലപ്പലം, ഈരാറ്റുപേട്ട, കൂരോപ്പട, ഉഴവൂർ, വൈക്കം, മണിമല, കടനാട്, പള്ളിക്കത്തോട്, വെള്ളൂർ, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാൽ, ചങ്ങനാശ്ശേരി, വാഴപ്പള്ളി, വെച്ചൂർ, കൊഴുവനാൽ, വിജയപുരം, കുറവിലങ്ങാട്, കുറിച്ചി- 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.