മുണ്ടക്കയം: ശോച്യാവസ്ഥയിൽ ആയിരുന്ന മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരിക്കാൻ നടപടികൾ ആകുന്നു. സംസ്ഥാന കായിക വകുപ്പ് പൂഞ്ഞാർ നിയോജക മണ്ഡലത്തിന് അനുവദിച്ച കളിക്കളം പദ്ധതി മുണ്ടക്കയം പുത്തൻചന്ത മൈതാനത്ത് നടപ്പാക്കാനാണ് പദ്ധതി. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോർട്സ് കൗൺസിൽ വകുപ്പ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുത്തൻചന്ത മൈതാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് അധികാരികളുമായി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. മൈതാനത്ത് ഫുട്ബാൾ, ക്രിക്കറ്റ്, അത്ലറ്റിക്സ് അടക്കമുള്ള എല്ലാ കായിക വിനോദങ്ങൾക്കുമുള്ള സൗകര്യങ്ങൾ ആകും ഒരുക്കുക. വിദ്യാർഥികളിലും യുവാക്കളിലും കായിക അവബോധം വളർത്തുന്നതിനൊപ്പം, ആരോഗ്യമുള്ള ഒരു തലമുറയെ കൂടി വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.