കോട്ടയം: ജില്ലയിൽ 414 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 1278പേർ രോഗമുക്തരായി. 3462 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164 പുരുഷന്മാരും 200 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6210 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-70, ചങ്ങനാശ്ശേരി-31, മുണ്ടക്കയം-16, കാഞ്ഞിരപ്പള്ളി-14, വൈക്കം-12, ചിറക്കടവ്, ഏറ്റുമാനൂർ, മണിമല-11, എരുമേലി, പായിപ്പാട്-10, പുതുപ്പള്ളി-9, പാറത്തോട്, മുത്തോലി, കടുത്തുരുത്തി, തൃക്കൊടിത്താനം, വെള്ളാവൂർ-8, അയ്മനം, പാലാ-7, മണർകാട്-6, വെള്ളൂർ, കിടങ്ങൂർ, കറുകച്ചാൽ, വിജയപുരം, മരങ്ങാട്ടുപിള്ളി, വാഴൂർ-5, ഉഴവൂർ, തിടനാട്, മുളക്കുളം, ഞീഴൂർ, കടനാട്, അയർക്കുന്നം, എലിക്കുളം, കടപ്ലാമറ്റം, കല്ലറ-4 , ഭരണങ്ങാനം, കരൂർ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, മൂന്നിലവ്, വാകത്താനം, തീക്കോയി, കുറവിലങ്ങാട്, അതിരമ്പുഴ, മാടപ്പള്ളി, കങ്ങഴ, മാഞ്ഞൂർ-3 , കോരുത്തോട്, അകലക്കുന്നം, മറവന്തുരുത്ത്, ഈരാറ്റുപേട്ട, വാഴപ്പള്ളി, കാണക്കാരി, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, മീനച്ചിൽ, ആർപ്പൂക്കര, നീണ്ടൂർ-2, മീനടം, ടി.വി പുരം, കൂട്ടിക്കൽ, കൂരോപ്പട, ചെമ്പ്, വെച്ചൂർ-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.