നെടുംകുന്നം-പുന്നവേലി റോഡിന് 3.95 കോടി

നെടുംകുന്നം: നെടുംകുന്നം-പുന്നവേലി (മുളയംവേലി) റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കാൻ 3.95 കോടി അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. നാലര കിലോമീറ്ററുള്ള റോഡിന്റെ വീതി 3.8ൽനിന്ന്​ 5.5 മീറ്ററായി വർധിപ്പിക്കും. ആവശ്യകതയനുസരിച്ച് വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് മലിനജലം ഒഴുകാനുള്ള സൗകര്യമൊരുക്കും. കാലാവസ്ഥ അനുകൂലമായാൽ എത്രയുംവേഗം നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.