കോട്ടയം: ജില്ലയില്‍ 35പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 49പേര്‍ രോഗമുക്തരായി. 1108 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 17 പുരുഷന്മാരും 17 സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 353പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,47,502 പേര്‍ കോവിഡ് ബാധിതരായി. 4,44,615പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: ചങ്ങനാശ്ശേരി-4, വാഴൂര്‍, പാലാ, മണര്‍കാട്-3,കുറവിലങ്ങാട്, കരൂര്‍, കാണക്കാരി, വാകത്താനം-2,ഞീഴൂര്‍, മുണ്ടക്കയം, മൂന്നിലവ്, അയര്‍ക്കുന്നം, മുത്തോലി, പാമ്പാടി, കോട്ടയം, വൈക്കം, തിരുവാര്‍പ്പ്, ഭരണങ്ങാനം, കടപ്ലാമറ്റം, മേലുകാവ്, അതിരമ്പുഴ, മണിമല-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.