മഴയിൽ 250 ഏക്കറിലെ നെല്ല്​ വെള്ളത്തിൽ

കടുത്തുരുത്തി: മഴയിൽ കടുത്തുരുത്തിയിൽ 250 ഏക്കർ നെല്ല്​ വെള്ളത്തിൽ. മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ 250 ഏക്കർ നെൽകൃഷിയാണ്​ നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നത്​. നെല്ല് കൊയ്​​തെടുക്കാൻ പാകത്തിലെത്തിനിൽക്കെ, മഴ എത്തിയതാണ്​ പ്രതിസന്ധി. നെല്ല്​ വെള്ളത്തിലേക്ക്​ ചാഞ്ഞു. കൊയ്ത്തുയന്ത്രങ്ങൾ എത്തിയെങ്കിലും മഴമൂലം പാടത്തിറങ്ങി കൊയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.