മത്സ്യമാർക്കറ്റുകളിൽ പരിശോധന; പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു

കോട്ടയം: ഭക്ഷ്യസുരക്ഷ വകുപ്പ് മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽനിന്നായി 53 സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ്​ പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയത്​. വിവിധ മത്സ്യങ്ങളുടെ 23 സർവെയ്​ലൻസ് സാമ്പിൾ ശേഖരിച്ച് പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. റാപിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ്​ കമീഷണർ അലക്സ് കെ. ഐസക് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.