കോട്ടയം: സംസ്ഥാന സർക്കാറിൻെറ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് -2020 പോർട്ടലിൽ സ്വീകരിച്ച അപേക്ഷകളിൽ അർഹത പരിശോധന പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. ജില്ലയിൽ 44,409 അപേക്ഷയാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701ഉം ഭൂരഹിത ഭവനരഹിതരുടെ 14,708 അപേക്ഷയുമാണ് ലഭിച്ചത്. അർഹത പരിശോധനയിൽ 29,340 പേർ അർഹരാണെന്ന് കണ്ടെത്തി. അർഹരായ അപേക്ഷകർ കൂടുതലുള്ള പഞ്ചായത്ത് എരുമേലിയാണ്-1173 പേർ. ഇവിടെ മൊത്തം 1595 അപേക്ഷയാണ് ലഭിച്ചത്. കുറവ് വെളിയന്നൂരാണ് -79 പേർ. 170 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. നഗരസഭകളിൽ കോട്ടയത്താണ് കൂടുതൽ അർഹരെ കണ്ടെത്തിയിട്ടുള്ളത് -1409 പേർ. 1875 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. കുറവ് പാലായിലാണ് -142 പേർ. ഇവിടെ 187 അപേക്ഷയാണ് ലഭിച്ചത്. അർഹമായ അപേക്ഷകളിലെ ഉപരിപരിശോധന ഉടൻ ആരംഭിക്കുമെന്ന് കലക്ടർ ഡോ. പി.ജെ. ജയശ്രീ പറഞ്ഞു. ഉപരിപരിശോധനക്കുശേഷം കരട് പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീലിന് സമയം നൽകും. പട്ടികജാതി/വർഗ/ഫിഷറീസ് വകുപ്പുകളിൽനിന്ന് ലൈഫ് മിഷന് ലഭ്യമാക്കിയ അഡീഷനൽ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 20നകം ഭവനനിർമാണ കരാർ വെക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ പറഞ്ഞു. ജില്ലയിൽ ഇതുവരെ ലൈഫ് പദ്ധതിയിലൂടെ 10,830 വീടുകളാണ് പൂർത്തീകരിച്ചത്. പട്ടികജാതി പ്രമോട്ടർ; അപേക്ഷ ക്ഷണിച്ചു കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ/പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട 18നും 30നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അതത് തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിലുള്ളവർക്കാണ് അവസരം. ഫോൺ: 0481 2562503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.