കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 2007ലാണ് റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചത്. കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാംപാത 2019 മാർച്ചിൽ പൂർത്തിയായെങ്കിലും ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിൽ രണ്ടാം പാതക്കായി കാത്തിരിപ്പ് തുടരുകയായിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങളായിരുന്നു നിർമാണത്തെ പ്രതികൂലമായി ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഒരുഘട്ടത്തിൽ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയത്. ഇതിനൊടുവിലാണ് പലതവണ സമയപരിധി നീട്ടിയതിനൊടുവിൽ ഞായറാഴ്ച ഏറ്റുമാനൂർ-ചിങ്ങവനം രണ്ടാംപാതയിൽ ചൂളംവിളി ഉയരുന്നത്. ഏറ്റവുമൊടുവിൽ 2021 ഡിസംബർ 31ന് ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു റെയിൽവേ പ്രഖ്യാപനം. എന്നാൽ, കോവിഡിൽ തട്ടി നീണ്ടു. ഇതോടെ 2022 മാർച്ച് 31ന് രണ്ടാംപാത തുറക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നടന്നില്ല. ഇതാണ് മേയ് 29ലെത്തിയത്. എറണാകുളം മുതൽ കായംകുളം വരെയുള്ള രണ്ടാംപാത നിർമാണത്തിന് 2001ലാണ് തുടക്കമിട്ടത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഈ പദ്ധതിയാണ് 21 വർഷത്തിനുശേഷം ഏറ്റുമാനൂർ-ചിങ്ങവനം സെക്ഷനോടെ പൂർണമാകുന്നത്. വിവിധ റീച്ചുകൾക്ക് റെയിൽവേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം, ഭൂമിയേറ്റെടുക്കൽ എന്നിവയാണ് നിർമാണത്തിന് പലപ്പോഴും കടമ്പ തീർത്തത്. എന്നാൽ, പണം നിർമാണത്തിന്‍റെ ഒരുഘട്ടത്തിലും തടസ്സം സൃഷ്ടിച്ചിരുന്നില്ലെന്ന് റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. --ബോക്സ്-- യാഥാർഥ്യമാകുന്നത് മൂന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ് മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പാണ് ഒടുവിൽ യാഥാർഥ്യമാകുന്നത്. ട്രെയിനുകളുടെ വേഗം കൂടുന്നതിനൊപ്പം കാത്തുകിടപ്പിനും അറുതിയാകും. യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസമാകും. ഇരട്ടപ്പാത പൂർത്തിയാകുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾക്ക് കോട്ടയം പാതയിൽ സർവിസ് നടത്താൻ കഴിയും. പുതിയ ട്രെയിനുകൾക്കായി റെയിൽവേയിൽ സമ്മർദം ചെലുത്തും. കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട ജോലികൾ തുടരും. ഇത് പൂർത്തിയാകുന്നതോടെ കോട്ടയം സംസ്ഥാനത്തിന്‍റെ മുൻനിരയിലെത്തും. തോമസ് ചാഴിക്കാടൻ എം.പി പടം KTG THOMAS CHAZHIKADAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.