ദലിത് യുവതിയെ ക്ഷേത്രത്തിൽനിന്ന്​ പുറത്താക്കി; 20 പൂജാരിമാർക്കെതിരെ കേസ്

ചെ​ന്നൈ: ദ​ലി​ത്​ യു​വ​തി​യെ ജാ​തി​യ​ധി​ക്ഷേ​പം ന​ട​ത്തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ 20 പു​രോ​ഹി​ത​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി/ വ​ർ​ഗ (അ​തി​ക്ര​മം ത​ട​യ​ൽ) നി​യ​മ​പ്ര​കാ​രം പൊ​ലീ​സ്​​കേ​സെ​ടു​ത്തു. ആ​രെ​യും അ​റ​സ്റ്റു​ചെ​യ്തി​ട്ടി​ല്ല. ക​ട​ലൂ​ർ ജി​ല്ല​യി​ലെ പ്ര​സി​ദ്ധ​മാ​യ ചി​ദം​ബ​രം ന​ട​രാ​ജ ക്ഷേ​ത്ര​ത്തി​ലാ​ണ്​ 37കാ​രി​യെ പൂ​ജാ​രി​മാ​ർ സം​ഘം ചേ​ർ​ന്ന്​ ജാ​തി​പ്പേ​ര്​​ വി​ളി​ച്ച്​ ആ​ക്ഷേ​പി​ച്ച്​ ​ ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്താ​ക്കി​യ​ത്. ഫെ​ബ്രു​വ​രി 13ന്​ ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.