എ.എസ്.ആർ.എ ജില്ല സമ്മേളനം 15ന്

ഏറ്റുമാനൂർ: ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്​ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.) ആദ്യ ജില്ല സമ്മേളനം 15ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കും. ഉച്ചക്ക്​ മൂന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ ബിജു പൂപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. 'വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റ'ത്തെക്കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് തോമസുകുട്ടിയും 'വ്യാപാരികളും ക്ഷേമനിധിയുടെ ആവശ്യകതയും' എന്ന വിഷയത്തിൽ വ്യാപാരി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.