എയര്‍ഗണിൽനിന്നുള്ള വെടിയേറ്റ്​​ 14കാരന് പരിക്ക്​; രണ്ടുപേര്‍ അറസ്​റ്റില്‍

ചങ്ങനാശ്ശേരി: എയര്‍ഗണിൽനിന്നുള്ള വെടിയേറ്റ്​​ 14കാരന് പരിക്ക്. സംഭവത്തില്‍ തൃക്കൊടിത്താനം സന്തോഷ്നഗര്‍ പാറയില്‍ അജേഷ് (26), ചങ്ങനാശ്ശേരി പൊട്ടശ്ശേരി തൈപ്പറമ്പില്‍ അന്‍സില്‍ (19) എന്നിവരെ തൃക്കൊടിത്താനം പൊലീസ് അറസ്​റ്റ് ചെയ്തു. കുട്ടിയുടെ നെഞ്ചിലാണ് എയര്‍ഗണ്‍ പെല്ലറ്റ് തുളച്ചുകയറിയത്. ബുധനാഴ്ച വൈകീട്ടാണ്​ സംഭവം. അജേഷും അന്‍സിലും കൂട്ടുകാരും ചേര്‍ന്ന് പൊട്ടശ്ശേരി ഭാഗത്ത് ചതുപ്പുപാടശേഖരത്ത് കൂട്ടംകൂടിയിരുന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് അലക്ഷ്യമായി വെടിവെക്കുകയായിരുന്നു. ഇതിനി​െട വീട്ടുമുറ്റത്ത് നിന്ന കുട്ടിക്കുനേരെ ഇവര്‍ തോക്കുചൂണ്ടി. തമാശയാകുമെന്ന്​ കരുതി വീടിനകത്തേക്ക്​ കയറാന്‍ തിരിയുന്നതിനി​െട പെല്ലറ്റ് ഇടതുനെഞ്ചില്‍ തറക്കുകയായിരുന്നു. പെല്ലറ്റ് കുട്ടിതന്നെ ഊരിയെടുത്തു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച്​ പ്രഥമശുശ്രൂഷ നല്‍കി. കൂടുതല്‍ പരിശോധനക്ക്​ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. തൃക്കൊടിത്താനം സി.ഐ എ. അജീബ്, എസ്.ഐമാരായ രാജേഷ്, സജി സാരംഗ്, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്തത്. അജേഷ് നിരവധി ക്രിമിനല്‍ കേസുകളിലും അന്‍സില്‍ മയക്കുമരുന്ന്​ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.