കോട്ടയം: ജില്ലയിൽ പ്രളയത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ട 60 പേർക്ക് 2.40 കോടി രൂപയും ഭാഗികമായി വീട് നഷ്ടപ്പെട്ട 2199 പേർക്ക് 10.18 കോടിയും അനുവദിച്ചു. പൂർണമായി വീട് നഷ്ടപ്പെട്ട 199 പേരിൽ 60 പേർക്ക് സർക്കാർ നാല് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 57.06 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഭാഗികമായി വീട് നഷ്ടപ്പെട്ട 2278 പേരിൽ 2199 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 4.23 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ദുരന്തത്തിൽ മരിച്ച ആറുപേരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതവും നാലുപേർക്ക് നാലുലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഒരു കുടുംബത്തിലെ മുഴുവൻപേരും മരിച്ചതിനാൽ അവകാശികളെ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ തുക വിതരണം ചെയ്തിട്ടില്ല. ചങ്ങനാശ്ശേരി താലൂക്കിലെ ഒരു കുടുംബം തുക ആവശ്യമില്ലെന്ന് അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ട 49 പേർക്ക് നാലുലക്ഷം രൂപ വീതം 1.96 കോടി അനുവദിച്ചു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 46.59 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ട നാലുപേർക്ക് നാലുലക്ഷം വീതം 16 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 3.80 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സി.എം.ഡി.ആർ.എഫിൽനിന്ന് ലഭിക്കേണ്ട തുക സർക്കാർ അനുവദിക്കുന്നതോടെ അക്കൗണ്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.