ചങ്ങനാശ്ശേരിയിൽ 10 റോഡുകൾക്ക്​ തുക

ചങ്ങനാശ്ശേരി: പ്രളയത്തിൽ തകർന്ന നിയോജകമണ്ഡലത്തിലെ 10 റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിനു സംസ്ഥാന സർക്കാറി‍ൻെറ ദുരന്ത നിവാരണ വകുപ്പിൽനിന്ന്​ ഒരുകോടിയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എം.എൽ.എ. മടപ്പള്ളി പഞ്ചായത്തിലെ നടക്കപ്പാടം-പഞ്ചായത്തുപടി റോഡ്, പെരുമ്പനാച്ചി- കുറ്റിപ്പടി- കുന്നുംപുറം റോഡ്, ഉമ്പിക്കാട്ട്-നഴ്സറി റോഡ്, അമ്പലം പടി-പങ്കിപ്പുറം റോഡ്, പഴയ പഞ്ചായത്ത് പടി -കൊഴുപ്പാക്കളം റോഡ്, തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ട് ചിറ- ആയിത്തുമുണ്ടകം റോഡ്, വാഴപ്പള്ളി പഞ്ചായത്തിലെ ഏനാച്ചിറ-പുറക്കടവ് റോഡ്, വലിയകുളം -ഡിവൈൻ നഗർ -പുല്ലുകാട്ട് ചിറ റോഡ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലുള്ള പുഴവാത് കരയിൽ ചാലക്കുഴി റോഡ്, പായിപ്പാട് പഞ്ചായത്തിലെ ഒട്ടാലത്ത് പടി -ചിറ്റാത്തറ റോഡ് എന്നിവക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.