കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട നേതാവ് അരുണ്‍ ഗോപന്‍ അറസ്റ്റിൽ

കോട്ടയം: കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട നേതാവ് അറസ്റ്റിൽ. കുടമാളൂര്‍ മന്നത്തൂര്‍ അരുണ്‍ ഗോപനെയാണ്​(31) ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്​. ഒന്നരവർഷമായി ഒളിവിലായിരുന്നെങ്കിലും കോട്ടയത്തെ ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത്​ ഇയാളായിരുന്നു. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ്​ കേസിലാണ്​ അറസ്റ്റ്​. ഈ കേസിലെ മുഖ്യസൂത്രധാരനാണ്​ അരുണ്‍ ഗോപനെന്ന്​ പൊലീസ്​ പറഞ്ഞു. ഏറ്റുമാനൂരിൽ എക്സൈസ് 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുണ്ട്​. തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുണ്ട്​. പൊലീസ്​ അന്വേഷണം ശക്​തമാക്കിയതോടെ ഒന്നര വർഷമായി പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ മലബാർ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്നതായി വിവരം​ ലഭിച്ചു. ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മഞ്ചേരിയിലെ ഒളിത്താവളം കണ്ടെത്തി. ചൊവാഴ്ച രാത്രി ഇവിടെയെത്തിയ രഹസ്യ ടീം പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. 'ബോസ്' എന്ന പേരിലായിരുന്നു ഇവിടെ അറിയപ്പെട്ടിരുന്നത്​. കുട്ടികൾക്കും യുവാക്കൾക്കിടയിൽ ലഹരിമരുന്നു വിൽപന നടത്തിയും, പലിശക്ക് പണം നൽകിയും വരുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. നാർകോട്ടിക് സെല്‍ ഡിവൈ.എസ്​.പി. എം.എം. ജോസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ റെനീഷ് ഇല്ലിക്കൽ, കോട്ടയം വെസ്റ്റ്​ എസ്.ഐ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം.എസ്.നായർ, കെ.ആർ. ശ്രാവണ്‍, വി.കെ. അനീഷ്‌ , കെ.ആർ. ബൈജു, എസ്.അരുണ്‍, നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് പടം KTG ARUN GOPAN അരുൺ ഗോപൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.