മാറ്റിവെച്ച പരീക്ഷ 18ന് കോട്ടയം: മേയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷ മേയ് 18ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷ മേയ് 20 മുതൽ ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം.എസ്സി / എം.എ (ബേസിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് / ബേസിക് സയൻസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ് / ലാംഗ്വേജ് - ഇംഗ്ലീഷ്) (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മേയ് 20ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രം 2022 മേയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്സി- നഴ്‌സിങ് മേഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം എസ്.എം.ഇ ഗാന്ധിനഗർ ആയിരിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷ കേന്ദ്രത്തിൽനിന്നും കൈപ്പറ്റേണ്ടതാണ്. മാറ്റിവെച്ച പരീക്ഷ മേയ് 17ന് ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റിവെച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബി.എസ്സി സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷകൾ മേയ് 17ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. പുതുക്കിയ പരീക്ഷ ടൈംടേബിൾ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ സ്‌കോളർഷിപ് വിതരണം ഇന്ന് കോട്ടയം: ഡൽഹയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.എസ്.എസ്/ എൻ.സി.സി കാഡറ്റുകൾക്കും മഹാത്മാഗാന്ധി സർവകലാശാല കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയവർക്കും സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുമുള്ള 2020-21, 2021-22 അധ്യയനവർഷങ്ങളിലെ സ്‌കോളർഷിപ്പുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഉച്ചക്ക് 12ന് സർവകലാശാല അസംബ്ലി ഹാളിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് വിതരണം ചെയ്യുമെന്ന് സ്റ്റുഡന്റ്‌സ് സർവിസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ അറിയിച്ചു. എം.ജി: ഗെസ്റ്റ് അധ്യാപകരുടെ 80 ഒഴിവുകൾ; ഇന്‍റർവ്യൂ 19 മുതൽ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗെസ്റ്റ് അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനത്തിനുള്ള വക്-ഇൻ ഇന്‍റർവ്യൂ മേയ് 19, 20, 21, 23, 24 തീയതികളിൽ സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും. ഒഴിവുകൾ, യോഗ്യത, ഇന്‍റർവ്യൂവിന്‍റെ സമയക്രമം തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.