നെടുംകുന്നം: ഗവ. ഹൈസ്‌കൂളിന്‍റെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കുമെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് അറിയിച്ചു. എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് 3.52 കോടി ചെലവഴിച്ചാണ് 16,600 ചതുരശ്രഅടി വിസ്തൃതിയിൽ മൂന്നുനിലകളിലായി പുതിയ കെട്ടിടം നിർമിക്കുന്നത്. 18 ക്ലാസ്മുറികൾ, ലൈബ്രറി, കെമിക്കൽലാബ്, മിനി ഓഡിറ്റോറിയം, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് നിലവാരത്തിലാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമിക്കുന്നത്. നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍റെ പ്രധാന ഭാഗമായ യു.പി ബ്ലോക്കാണ് പൊളിച്ചുമാറ്റുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ നിർമാണം ആരംഭിക്കുമെന്ന് എൻ. ജയരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.