സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും -മന്ത്രി റോഷി അഗസ്റ്റിൻ

ചങ്ങനാശ്ശേരി: സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രാദേശികമായി നടപ്പാക്കുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കുറിച്ചി ഗ്രാമപഞ്ചായത്ത് 14,16 വാര്‍ഡുകളില്‍ നിർമാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുജാത സുശീലന്‍, ജില്ല പഞ്ചായത്ത്​അംഗം പി.കെ. വൈശാഖന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അനീഷ് തോമസ് നെടുംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞിരത്തുമൂട്ടില്‍ 15.26 ലക്ഷത്തിന്‍റെയും ചെമ്പുച്ചിറയില്‍ 15.46 ലക്ഷത്തിന്‍റെയും കെ.സി. കെ ജങ്​ഷനില്‍ 9.60 ലക്ഷത്തിന്‍റെയും പദ്ധതി പൂർത്തീകരിച്ചതിലൂടെ 250 വീടുകളിലാണ് ശുദ്ധജലം ലഭിക്കുക. KTL CHR 3 Minister Roshi കുറിച്ചിയിൽ നിർമാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.