എം.ജി സർവകലാശാല

ഇന്നത്തെ പരീക്ഷ മാറ്റി കോട്ടയം: മേയ് 10ന്​ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ്-ഡബിൾ ഡിഗ്രി ബി.കോം-എൽഎൽ.ബി (ഓണേഴ്‌സ് -2018 അഡ്മിഷൻ - റെഗുലർ) കോഴ്‌സിന്റെ 'എഫ്.സി 11 കോർപറേറ്റ് അക്കൗണ്ടിങ്​' എന്ന പേപ്പറിന്റെ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷഫലം 2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്​സി-പോളിമർ കെമിസ്ട്രി (നോൺ-സി.എസ്.എസ്-അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 23വരെ പരീക്ഷ കൺട്രോളറുടെ കാര്യലയത്തിൽ സ്വീകരിക്കും. 2021 സെപ്റ്റംബറിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോ തെറപ്പി (2008 മുതലുള്ള അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 19വരെ പരീക്ഷ കൺട്രോളറുടെ കാര്യലയത്തിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.