തലനാട്: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ട തലനാട് ഗവ. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ചൊവ്വാഴ്ച 10ന് ഓൺലൈനായി നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, പഞ്ചായത്ത് പ്രസിഡന്‍റ് രജനി സുധാകരൻ എന്നിവർ സംസാരിക്കും. അർദ്രം പദ്ധതിയുടെ ഭാഗമായാണ് തലനാട് പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്. 2020 സെപ്റ്റംബറിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 54 ലക്ഷം രൂപ മുതൽ മുടക്കിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്. ആധുനിക ലബോറട്ടറി, പ്രതിരോധ കുത്തിവെപ്പുകേന്ദ്രം, ആറുമണി വരെയുള്ള ഒ.പി, പ്രീചെക്അപ് ഏരിയ, വിശ്രമകേന്ദ്രം, അമ്മക്കും കുട്ടിക്കൾക്കും പ്രത്യേക മുറി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.. ഫോട്ടോ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ട തലനാട് ഗവ. ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.