റൂസ ബിൽഡിങ്ങും എജു-തിയറ്ററും ഉദ്ഘാടനംചെയ്തു

മാന്നാനം: സെന്‍റ്​ ജോസഫ്സ് ട്രെയിനിങ്​ കോളജിൽ റൂസ ധനസഹായത്തോടെ നിർമിച്ച അക്കാദമിക് ബ്ലോക്കി‍ൻെറയും നവീകരിച്ച റെക്കോഡിങ്​ സ്റ്റുഡിയോയുടെയും ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കോളജിലെ മുൻ അധ്യാപകൻ പ്രഫ. ടി.സി. ചെറിയാൻ തച്ചങ്കരി മെമോറിയൽ എജു-തിയറ്റർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സി.എം.ഐ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, കോളജ് മാനേജർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. വർഗീസ് കെ. ചെറിയാൻ, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, വാർഡ് മെംബർ ഷാജി ടി. ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.