മാതൃത്വം വിലമതിക്കാനാവാത്ത സ്ഥാനം: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ജീവ‍ന്‍റെ ശുശ്രൂഷയില്‍ വിലമതിക്കാനാവാത്ത സ്ഥാനമാണ് മാതൃത്വത്തിനുള്ളതെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. ചങ്ങനാശ്ശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ച മാതൃദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി അതിരൂപത പ്രസിഡന്റ് ആന്‍സി മാത്യു അധ്യക്ഷതവഹിച്ചു. ഫാമിലി അപ്പോസ്‌തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. കുറുമ്പനാടം ഫൊറോന വികാരി ഫാ. ജോര്‍ജ് നൂഴായിത്തടം അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. ജെറിന്‍ അഞ്ചില്‍, പിതൃവേദി സെക്രട്ടറി ജോജന്‍ സെബാസ്റ്റ്യന്‍, ടെസി വര്‍ഗീസ്, ബിന്‍സി മാത്യു, ബീന ജോസ് എന്നിവര്‍ സംസാരിച്ചു. ആന്‍സി തോമസ്, ലൂസി എം.ജെ, ടെസി സെബാസ്റ്റ്യന്‍, ജോയി പാറപ്പുറം, തങ്കമ്മ ജോസഫ്, സിസ്റ്റര്‍ ജാന്‍സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തില്‍ വിവിധ ഫൊറോനകളുടെ കലാപരിപാടികളും നടത്തി. തെരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ആദരിച്ചു KTL CHR 3 mothers day ചങ്ങനാശ്ശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ച മാതൃദിനാചരണം മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.