വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂനിറ്റ് വാർഷിക പൊതുയോഗവും നവീകരിച്ച ഓഫിസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നടന്നു. വ്യാപാരഭവൻ ഹാളിൽ പ്രസിഡന്റ് ജോസഫ് ഇടത്തലിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നവീകരിച്ച ഓഫിസിന്‍റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി നിർവഹിച്ചു. വാർഷിക സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന വ്യാപാരികളെ ഉപഹാരം നൽകി ആദരിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡൻറ് ബി.എൽ. സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എ.കെ.എൻ. പണിക്കർ ,ജോൺപോൾ, ജോയി ജോൺ, കെ.ജെ. മാത്യു, ശിവദാസൻ, സോമനാഥൻ, ഷാജി എസ്തപ്പാൻ, ബിജു പറപ്പള്ളി, എം.ഡി. സാബു, സന്തോഷ് ചിറയിൽ ,എം.കെ. ദേവാനന്ദൻ, സി. ഔസേപ്പ് ബാബു കുമ്മനത്തുശ്ശേരി, സലിംകുമാർ, തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.