പൊൻകുന്നം: ചിറക്കടവ് സെന്‍റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ കുട്ടികളുടെ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാത്യു വയലുങ്കൽ അധ്യക്ഷതവഹിച്ചു. വാർഡ് അംഗം എം.ജി. വിനോദ്, പി.ടി.എ പ്രസിഡന്‍റ് ജോസി, പ്രഥമാധ്യാപിക ജിജി മാത്യൂസ്, ജി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥിനിയും നർത്തകിയുമായ ഐശ്വര്യ എസ്.നായരുടെ നൃത്തവും നാടൻപാട്ട് കലാകാരൻ സുരേഷ് നാടന്‍റെ നേതൃത്വത്തിൽ നാടൻപാട്ട് ശിൽപശാലയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.