തൊഴിലുറപ്പ് പദ്ധതി പുരസ്‌കാര വിതരണം ഇന്ന്​

കോട്ടയം: ജില്ലയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണവും പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്ന ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ഒന്നിന് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. --------- അമ്മമാർക്ക് സൈബർ സുരക്ഷ പരിശീലനം കോട്ടയം: സർക്കാറിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷപരിശീലനം നൽകുന്ന പദ്ധതിക്ക്​ ജില്ലയിൽ തുടക്കമായി. കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നടന്ന ആദ്യപരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അയറിൻ റോസ്, ദിയ അന്ന സാജൻ, ബി. രേഷ്മ, കാഞ്ചന കൃഷ്ണ, കൈറ്റ് മിസ്ട്രസുമാരായ സുമിന മോൾ കെ.ജോൺ, സുഷ ആന്‍റണി എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജയിൽ, കൈറ്റ് ജില്ല കോഓഡിനേറ്റർ കെ.ബി. ജയശങ്കർ, കൈറ്റ് മാസ്റ്റർ ട്രെയിനർ കോഓഡിനേറ്റർ ആർ. ബാലചന്ദ്രൻ എന്നിവർ സന്നിഹിതരായി. 122 ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ 18,000 അമ്മമാർക്ക് ജില്ലയിൽ പരിശീലനം നൽകും. ----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.