കാർഷിക കടാശ്വാസം: വായ്പകൾ ഉൾപ്പെടുത്തും

കോട്ടയം: സഹകരണ ബാങ്കുകളിൽനിന്ന്​ കർഷകർ എടുത്ത 2016 മാർച്ച് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2014 മാർച്ച് 31 എടുത്ത വായ്പകളാണ് ഇളവ്​ അനുവദിക്കുന്നതിനായി ഇതുവരെ കാർഷിക കടാശ്വാസ കമീഷൻ പരിഗണിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം പ്രളയബാധിത മേഖകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയുള്ള വായ്പകൾക്ക് കടാശ്വാസ കമീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാം. -------- മെഡിസെപ്: അപേക്ഷ നൽകണം കോട്ടയം: മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അടിയന്തരമായി അപേക്ഷ നൽകണമെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. ട്രഷറിയിൽ നേരിട്ട് അപേക്ഷ നൽകാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് രേഖപ്പെടുത്തിയ അപേക്ഷയും അനുബന്ധ രേഖകളും cru.dtktm.try@kerala.gov.in, pension.treasury@kerala.gov.in എന്നീ ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. ------- ടീം കേരള യൂത്ത് ഫോഴ്‌സിൽ ചേരാം കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ കീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ടീം കേരള യൂത്ത് ഫോഴ്‌സിൽ ചേരുന്നതിന് യുവജനങ്ങൾക്ക് അവസരം. താൽപര്യമുള്ള 18 നും 30 നുമിടയിൽ പ്രായമുള്ളവർ ഇ-മെയിൽ വിലാസം ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ, പഞ്ചായത്ത്, വാർഡ് എന്നിവ ktym.ksywb@kerala.gov.in എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9446108989, 9656957573. വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: റെയിൽ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റുമാനൂർ-കോട്ടയം സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുമണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.