കോട്ടയം: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ 2022 എം.ബി.ബി.എസ്, ബി.എസ്സി നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളുടെ സ്‌പോണ്‍സര്‍ഷിപ് ഫോം സി.എസ്.ഐ മധ്യകേരള മഹായിടവക ഓഫിസില്‍നിന്ന് ഈ മാസം 10 മുതല്‍ ലഭിക്കും. മധ്യകേരള മഹായിടവക അംഗങ്ങള്‍ ജൂണ്‍ മൂന്നിനകം പൂരിപ്പിച്ച അപേക്ഷ തിരികെ സമര്‍പ്പിക്കണം. 11ന് 9.30ന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തുമെന്ന് മഹായിടവക ട്രഷറര്‍ ഫാ. ഡോ. ഷാജന്‍ എ. ഇടിക്കുള അറിയിച്ചു. ഫോണ്‍: 0481 2567274, 2566931, 2303274. ------------- ഐ ട്രിപ്ൾ ഇ-സ്റ്റുഡന്‍റ് കോൺക്ലേവ് ആരംഭിച്ചു കോട്ടയം: ഐ ട്രിപ്ൾ ഇ-ഇൻഡസ്ട്രി ആപ്ലിക്കേഷൻസ് സൊസൈറ്റി കേരള ചാപ്റ്ററിന്റെയും ഐ ട്രിപ്ൾ ഇ-സ്റ്റുഡന്‍റ് ബ്രാഞ്ച് ആർ.ഐ.ടിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ഇൻഡസ്ട്രി ആപ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റുഡന്റ് കോൺക്ലേവ് കോട്ടയം ആർ.ഐ.ടി ഗവ. എൻജിനീയറിങ് കോളജിൽ റബർ ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു. ഐ ട്രിപ്ൾ ഇ-കേരള ഘടകം വൈസ് ചെയർമാൻ പ്രഫ. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. കേരള സെക്ഷൻ ചെയർപേഴ്സൻ ഡോ. മിനി ഉള്ളനാട്ട്, ആർ.ഐ.ടി പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാർ, ഡോ. ബിജുന കുഞ്ഞ് കെ., ഡോ. ബിജു കെ., ഡോ. ഡോളി മേരി, ഡോ. എ.സി. ബിനോജ് കുമാർ എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തെ കോൺക്ലേവിൽ സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളജുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.