മായംകലർന്ന മാംസം വിപണിയിൽ

കശാപ്പ്​ കേന്ദ്രങ്ങളിൽ അറവ്​മാലിന്യം ചേർക്കുന്നതായി പരാതി കോട്ടയം: ജില്ലയില്‍ വില്‍പന നടത്തുന്ന മാംസത്തില്‍ അറവ് മാലിന്യം ചേര്‍ത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആക്ഷേപം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ തട്ടിപ്പ്​ നടക്കുന്നുണ്ട്​. മുമ്പ്​ ഇറച്ചിക്കടകളില്‍ തന്നെ കശാപ്പ് നടത്തി മാംസം വിൽക്കുന്നതായിരുന്നു പതിവ്. എന്നാൽ, ഇപ്പോള്‍ ചില കേന്ദ്രങ്ങളിൽ കശാപ്പ് നടത്തി മാംസം കടകളിലെത്തിച്ച് വില്‍പന നടത്തുകയാണ്​. ഇത്തരം കടകളിലാണ് കൃത്രിമത്വം കൂടുതലായി നടക്കുന്നത്. ഇറച്ചിക്കൊപ്പം ഭക്ഷ്യയോഗ്യമല്ലാത്ത അവശേഷിക്കുന്നവയും കൂടെ കലര്‍ത്തി വില്‍പന നടത്തുകയാണ്​. ഒരുകിലോ പോത്ത്​ മാംസത്തിന്​ 380 രൂപയാണ് കടകളില്‍ വില. കശാപ്പ്​ കേന്ദ്രങ്ങളില്‍നിന്ന് മാസം വാങ്ങുമ്പോള്‍ കടക്കാര്‍ക്ക് 300 രൂപക്ക് താഴെ ലഭിക്കും. കടകളിൽനിന്ന്​ നുറുക്കി പ്ലാസ്റ്റിക് കവറുകളിലാണ്​ വിതരണം ചെയ്യുന്നത്​. ഇതുമൂലം, മാംസത്തിൽ അറവുമാലിന്യം കലരുന്നത് ഉപഭോക്താവ് അറിയുന്നില്ല. കഴുകി വൃത്തിയാക്കുമ്പോഴാണ്​ തട്ടിപ്പ്​ മനസ്സിലാകുന്നത്​. ഇത്തരത്തില്‍ മാലിന്യം കൂടിക്കലർന്നവക്ക്​ അസഹനീയമായ ദുർഗന്ധമാണെന്നും പറയുന്നു. ഞായറാഴ്ച ദിവസമാണ് ഇത്തരത്തില്‍ കൂടുതല്‍ വിൽപന നടക്കുന്നത്. അതേസമയം, കശാപ്പുകടകളില്‍നിന്ന്​ നേരിട്ട് ഇറച്ചി മേടിക്കുമ്പോള്‍ ഇത്തരത്തില്‍ കബളിക്കപ്പെടുന്നില്ലെന്നും ആളുകള്‍ പറയുന്നു. ഭക്ഷ്യസുരക്ഷ വകുപ്പ് ഇറച്ചിക്കടകളില്‍ പരിശോധന വ്യാപകമാക്കണമെന്ന ആവശ്യം ശക്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.