വേനൽതുമ്പി കലാജാഥ പര്യടനത്തിന് തുടക്കമായി

മണിമല: ബാലസംഘം വേനൽതുമ്പി കലാജാഥയുടെ വാഴൂർ ഏരിയ പര്യടനത്തിന്​ തുടക്കമായി. മണിമല പടിയറ സ്കൂളിൽ നിന്നുമാരംഭിച്ച പര്യടനം ജില്ല കൺവീനർ ബി. ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ കാർത്തിക പി.മോഹൻ അധ്യക്ഷയായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്.നായർ, ഏരിയ സെക്രട്ടറി വി.ജി. ലാൽ, കർഷകസംഘം ജില്ല പ്രസിഡന്‍റ്​ പ്രഫ. ആർ. നരേന്ദ്രനാഥ്, സി.പി.എം വെള്ളാവൂർ ലോക്കൽ സെക്രട്ടറി സുരേഷ് ജി.കളരിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്. ശ്രീജിത്, ബാലസംഘം ഏരിയ കൺവീനർ എസ്.അനിൽ, മേഖല കൺവീനർ ഇ.ഡി. സുധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.