ഉമ തോമസ് എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി

ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. വെള്ളിയാഴ്ച രാവിലെ എത്തിയ ഉമ തോമസ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചക്കുശേഷം ഉമ തോമസ് പറഞ്ഞു. പി.ടിയുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു. മകൻ വിവേക് തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.പി. സജീന്ദ്രൻ എന്നിവർക്കൊപ്പമാണ് ഉമ തോമസ് പെരുന്നയിൽ എത്തിയത്. KTG CHR 1 Nss ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.