കേരള കോൺഗ്രസ്‌ (ജേക്കബ്) പ്രതിനിധി സമ്മേളനം ഇന്ന്​

കോട്ടയം: കേരള കോൺഗ്രസ്‌ (ജേക്കബ്) സംസ്ഥാന പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് ശാസ്ത്രി റോഡിലെ കെ.പി.എസ് മേനോൻ ഹാളിൽ പാർട്ടി ലീഡർ അനൂപ്‌ ജേക്കബ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും. 292 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം കൈവരിക്കുമെന്നും സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനരോഷം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.