കോട്ടയം: സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രധനസഹായ പദ്ധതിക്ക് (ആർ.യു.എസ്.എ) കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ സ്ഥാപിച്ച ഇന്നവേഷൻ ഫൗണ്ടേഷന് കീഴിലെ വിവിധ ഹബുകളുടെയും സർവകലാശാല സേവനങ്ങൾ ത്വരിതഗതിയിലാക്കാൻ നടപ്പാക്കിയ ടാബുലേഷൻ രജിസ്റ്ററുകളുടെ ഡിജിറ്റൈസേഷൻ-ഡിജി ആർക്കൈവ് പദ്ധതിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. സർവകലാശാലയിൽ പുതുതായി സജ്ജീകരിച്ച ഓൺലൈൻ പരീക്ഷകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനും നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ആർ.യു.എസ്.എ പദ്ധതിക്ക് കീഴിൽ 75 കോടി ചെലവഴിച്ചാണ് ഇന്നവേഷൻ ഫൗണ്ടേഷന് കീഴിൽ ഹബുകൾ സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ വിഹിതത്തിൽനിന്നുള്ള 1.43 കോടി ചെലവഴിച്ചാണ് പരീക്ഷവിഭാഗത്തിലെ 17,824 ടാബുലേഷൻ രജിസ്റ്ററുകളിലെ 12 ലക്ഷത്തിലധികം പേജുകളുടെ ഡിജിറ്റൈസേഷൻ പദ്ധതി-ഡിജി ആർക്കൈവ് പൂർത്തീകരിച്ചത്. ഒരേസമയം 100 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമുള്ള സർവകലാശാല ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി) കീഴിലെ ഓൺലൈൻ പരീക്ഷകേന്ദ്രം പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ 1.1 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.