തൊടുപുഴ: കഞ്ചാവ് ബീഡി കൊടുക്കാത്തതിന് അയൽവാസിയെ തലക്കടിച്ച് കൊന്നകേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. നെടുങ്കണ്ടം ചതുരംഗപ്പാറ നമരിഭാഗത്ത് താമസിക്കുന്ന പാണ്ടിരാജിനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. തന്‍റെ വീടിനു സമീപത്തുവെച്ച് സുഹൃത്തും അയൽവാസിയുമായ രാമറിനോട് (65) കഞ്ചാവ് ബീഡി ചോദിക്കുകയും ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം കമ്പിന് രാമറിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയോട് പൊട്ടിയ നിലയിൽ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാമർ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.