പി.സി. ജോർജിനെതിരെ പൊലീസിൽ പരാതി

കോട്ടയം: പി.സി. ജോർജിന്‍റെ വർഗീയപരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി. പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദാണ്​ ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ്​ മേധാവിക്കും പരാതി നൽകിയത്​. സമൂഹത്തിൽ വർഗീയത വിതറാൻ മനഃപൂർവം ശ്രമിക്കുന്ന പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെടുന്നു. മുസ്​ലിം സമുദായത്തെ മുഴുവൻ ആക്ഷേപിക്കുകയും നുണപ്രചാരണം നടത്തുകയും ചെയ്ത ജോർജിനെതിരെ പൊലീസ്​ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്​ എം.എസ്. നൗഷാദ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിൽ പി.സി. ജോർജ്​ മുസ്​ലിം സമുദായത്തെ അടച്ചാക്ഷേപിക്കുകയാണ്​ ചെയ്തിരിക്കുന്നത്​. കേരളത്തിന്‍റെ അഭിമാനമായ ലുലു മാളിനെക്കുറിച്ചും പത്മശ്രീ നൽകി രാജ്യം ആദരിച്ച യൂസുഫ് അലിയെ വർഗീയവാദിയാക്കി ചിത്രീകരിച്ചുമുള്ള പ്രസംഗത്തെ കേരള പൊതുസമൂഹം ആശങ്കയോടെയാണ്​ കാണുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.