കോട്ടയം: കാരാപ്പുഴ സി.എം.എസ്.എൽ.പി സ്കൂൾ ശതോത്തര കനകജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഞായറാഴ്ച രാവിലെ 11ന് നടക്കും. പൂർവ അധ്യാപക-വിദ്യാർഥി സംഗമം മുനിസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനം ഉച്ചക്ക് രണ്ടിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സ്മാർട് ക്ലാസ്റൂം ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അനുഗ്രഹ പ്രഭാഷണം സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഷാജി ജേക്കബ് (ചെയർമാൻ, വാർഷികാഘോഷ കമ്മിറ്റി), റവ. ജോർജ് ചെറിയാൻ (ലോക്കൽ മാനേജർ), ജെസി ജേക്കബ് (ഹെഡ്മിസ്ട്രസ്), ശ്രീവാസ് ആർ (പി.ടി.എ പ്രസിഡന്‍റ്) ദീപു ആൻഡ്രൂസ്, മുഹമ്മദ് ബഷീർ, എബ്രഹാം പി.ജോർജ്, റോയ്സ് സി.മാണി എന്നിവർ പങ്കെടുത്തു. ചെണ്ട പഠനകളരി കോട്ടയം: യുവ വാദ്യമേള കലാകാരൻ മറ്റക്കര ഉണ്ണിക്കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെണ്ട പഠനകളരി ആരംഭിച്ചു. മറ്റക്കര ശ്രീ തുരുത്തിപ്പള്ളി ഭഗവതിക്ഷേത്ര കെട്ടിടത്തിൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ക്ലാസ് നടക്കും. ഫോൺ: 9526476290.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.