കോട്ടയം: കോടിമതയിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്‌റ്റേഷനിലെ ട്രാൻസ്ഫോർമറിൽ പെരുമ്പാമ്പിൻ കുഞ്ഞ്. ട്രാൻസ്‌ഫോമറിനുള്ളിൽ ഇത് കയറിയതോടെ ഷോർട്ടായി തീപിടിക്കുകയായിരുന്നു. കൃത്യസമയത്ത് ജീവനക്കാർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിച്ച് കപ്ലർ തകരാറിലായതോടെ വൈദ്യുതി നിലച്ചു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. തുടർന്ന് അറ്റകുറ്റപ്പണിക്കായി രണ്ടു ട്രാൻസ്‌ഫോർമറുകളും കെ.എസ്.ഇ.ബി ഓഫ് ചെയ്തതോടെ മണിക്കൂറുകളോളം കോട്ടയം നഗരത്തിൽ വൈദ്യുതി വിതരണം ഏതാണ്ട് പൂർണമായും തടസ്സപ്പെട്ടു. അറ്റകുറ്റപ്പണി വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് അവസാനിച്ചത്. ഇതിനുശേഷം രണ്ടോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സമീപത്തെ പാടശേഖരത്തിൽനിന്ന് പാമ്പിൻകുഞ്ഞ് സബ് സ്റ്റേഷനിലേക്ക് എത്തിയതാകാമെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ഷോക്കേറ്റ് പാമ്പിൻകുഞ്ഞും ചത്തു. KTL KSEB PAMP കോടിമത കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിലെത്തിയ പാമ്പിൻകുഞ്ഞ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.