ചങ്ങനാശ്ശേരി: സൗഹൃദസന്ദേശം പകർന്ന് ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ മുനിസിപ്പൽ ടൗൺഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കലുഷിത സാമൂഹിക സാഹചര്യങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ റമദാൻ സന്ദേശം നൽകി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സൗഹൃദസന്ദേശം നൽകി. വർഗീയതക്കെതിരെയുള്ള യുദ്ധവും ഐക്യവും സമാധാനവും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളാണ് ഇഫ്താറിലെ കൂടിച്ചേരുകളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സന്ധ്യമനോജ്, എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, പി.ഡി.പി സംസ്ഥാന ട്രഷൻ എം.എസ്. നൗഷാദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് സണ്ണി മാത്യു, കേരള കോൺഗ്രസ് സംസ്ഥാനസമിതി അംഗം അഡ്വ. ബോബൻ തെക്കേതിൽ, കവി കെ.കെ. പടിഞ്ഞാറെപ്പുറം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ബിജു ആന്‍റണി കൈയ്യാലപറമ്പിൽ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍ററ് സാബു മുല്ലശ്ശേരി, എം.എസ്.എസ് താലൂക്ക് പ്രസിഡന്‍റ് എ.എം. രാജ, ആക്ടിവിസ്റ്റ് ശശിക്കുട്ടൻ വാകത്താനം, തഹസിൽദാർ ടി.പി. വിജയസേനൻ, വില്ലേജ് ഓഫിസർ ബിജു എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് ഷാക്കിർ ഹുസൈൻ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡന്‍റ് കെ.എ. അനീസുദ്ദീൻ നന്ദിയും പറഞ്ഞു. KTL CHR 4 ifthaar ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.