കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ കാർ നിയന്ത്രണംവിട്ട് മൂന്ന് കാറുകളിലിടിച്ച് കാർയാത്രികന് പരിക്ക്. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തെതുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് എത്തിയ മാരുതി കാർ നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിൽ ഇടിച്ചശേഷം കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറിലും ഇടിച്ച് റോഡരികിലെ കാനയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍റെ കാലിന് നിസ്സാര പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്നാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. തുടർന്ന് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. അപകടത്തിൽപെട്ട കാറുകൾ റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. പൊലീസ് നടപടി സ്വീകരിച്ചു. പടം: KTL Car തലയോലപ്പറമ്പിൽ അപകടത്തിൽ കാനയിലേക്ക് മറിഞ്ഞ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.