വൃക്ഷ വിവരത്തിന്​ ക്യു.ആർ കോഡുകൾ

കോട്ടയം: സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീം, ഭൂമിത്രസേന ക്ലബ്‌ എന്നിവ സംയുക്തമായി കോട്ടയം ഗവ. ടൗൺ എൽ.പി സ്കൂളിലെ വൃക്ഷങ്ങളിൽ ക്യു.ആർ കോഡുകൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു. ഇതോടെ ക്യു.ആർ കോഡുകൾ വൃക്ഷങ്ങളുടെ സമ്പൂർണവിവരം നൽകുന്ന കേരളത്തിലെ ആദ്യ എൽ.പി സ്കൂളായി ഇത്​ മാറി. നക്ഷത്രവനം ഉൾപ്പെടെ വലിയ ജൈവസമ്പത്ത്​ സ്കൂളിന് സ്വന്തമായിട്ടുണ്ട്​. സർക്കാറിന്‍റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി. ജോഷ്വ, നഗരസഭ കൗൺസിലർ ജയ്മോൾ ജോസഫ് കുരിശിങ്കൽ, സ്കൂൾ അധ്യാപികമാരായ പി.ബി. സുനിത , ബി. ആശാലത, പി.ടി.എ പ്രസിഡന്‍റ്​ ലിൻസി റെജി, പ്രോഗ്രാം ഓഫിസർ ഡോ. കെ.ആർ.അജീഷ് എന്നിവർ പങ്കെടുത്തു. --------- പടം: KTL Tree കോട്ടയം ഗവ. ടൗൺ എൽ.പി സ്കൂളിലെ വൃക്ഷങ്ങളിൽ സ്ഥാപിച്ച ക്യു.ആർ കോഡ്​ ബോർഡ്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.