ഇഫ്താർ സംഗമം

മുണ്ടക്കയം: ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. മസ്ജിദുൽ വഫാ ഇമാം നജാദ് നവാബ് അസ്ഹരി റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്‍റ്​ കെ.പി. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. സി.എസ്.ഐ വികാരി ഫാ. അലക്സാണ്ടർ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ്​ ആർ.സി. നായർ, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്. സുഭാഷ്, ഡോ. അനിയൻ, എഴുത്തുകാരി ഹരിത സാവിത്രി, പഞ്ചായത്ത് 19ആം വാർഡ് മെംബർ ബോബി കെ.മാത്യു, പുഞ്ചവയൽ നളന്ദ കോളജ് പ്രിൻസിപ്പൽ പി.എം. മോഹനൻ, പാസ്റ്റർ അനീഷ് മടുക്ക എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റ്​ ബൈജു സ്റ്റീഫൻ, ജില്ല കമ്മിറ്റി അംഗം എ.കെ. ജയമോൾ, വ്യാപാരി വ്യവസായി യൂത്ത് വിങ്​ പ്രസിഡന്‍റ്​ മനോജ് ടൗൺ ബേക്കറി, സേതു നടരാജൻ, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ഏരിയ കൺവീനർ ഷഹന അൻവർ , സെക്രട്ടറി ഫൗസിയ എന്നിവർ പങ്കെടുത്തു. വി.എം. അബ്ദുൽ കലാം സ്വാഗതവും അൻവർബാഷ നന്ദിയും പറഞ്ഞു. സുറുമി ഷിഹാബ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. KTL WBL ifthar Sangamam ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സി.എസ്.ഐ വികാരി ഫാ. അലക്സാണ്ടർ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തുന്നു ..................... സാമുദായിക ശാക്തീകരണ സ​മ്മേളനം കോട്ടയം: സാമുദായിക ശാക്തീകരണ മാസാചരണത്തിന്‍റെ ഭാഗമായി സാധുജന പരിപാലന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജഗതി സുരേഷ്​ ഉദ്​ഘാടനം ചെയ്തു. മുണ്ടക്കയം ദിവാകരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ സി.ജെ. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. നിർഭയ വെൽഫെയർ അസോ. ഡയറക്ടർ ഡോ. എസ്​. അശ്വതിയെ സംസ്ഥാന പ്രസിഡന്‍റ്​ മാവേലിക്കര ഉണ്ണികൃഷ്ണൻ പൊന്നാടയണിയിച്ചു. കലാരത്ന പുരസ്കാരം സംഗീത സംവിധായകൻ സിബി പീറ്ററിനും തിരക്കഥാകൃത്ത്​ വി.പി. സോമൻ ചാമക്കാലക്കും സമ്മാനിച്ചു. പി.ഡി. അനിൽകുമാർ, അജി ശൂരനാട്​, വി.സി. സുനിൽ, സി.ജി. ഉദയകുമാർ, മനോജ്​ കുറിച്ചി, കെ.പി. സത്യൻ, എം.ടി. ഗോപി നീണ്ടൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.