ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ച; നെട്ടോട്ടമോടി നാട്ടുകാർ

ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ പാറപ്പുറം മേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. എട്ട്​, ഒമ്പത്​, 10 വാർഡുകളിലാണ് ശുദ്ധജലം വിതരണം മുടങ്ങിയത്. പാറപ്പുറം ഭാഗത്താണ്​ വാട്ടർടാങ്ക്. ഇവിടെനിന്ന്​ മൂന്നു വാർഡുകളിലേക്ക് പൈപ്പ് കണക്​ഷൻ കൊടുത്താണ് ശുദ്ധജലം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്ന പാറപ്പുറം കുടിവെള്ള വിതരണ സമിതിക്ക് തുടരാൻ താൽപര്യമില്ല. പുതിയ സമിതി രൂപവത്​കരിക്കാൻ കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാതിരുന്നതിനാൽ സമിതി രൂപവത്​കരിക്കാൻ കഴിഞ്ഞില്ലെന്ന്​ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ റോസ്​ലി ടോമിച്ചൻ പറഞ്ഞു. അതുവരെ ബുധൻ, ശനി ദിവസങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യാൻ ഗാന്ധിനഗർ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 31ന് വീണ്ടും സമിതി യോഗം വിളിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.